Skip to content
Banner 001
Thomas Issac

ആമുഖം

ആലപ്പുഴ തൊഴിലാളി വർഗ്ഗവും പുന്നപ്ര-വയലാർ സമരവും

രണ്ടായിരത്തിൽപ്പരം പുന്നപ്ര-വയലാർ സമരസേനാനികളുടെ ജീവചരിത്ര ചുരുക്കെഴുത്തുകളുടെ ശേഖരം നമ്മെ അമ്പരപ്പിക്കും. ഇവരിൽ കൈവിരലുകളിൽ എണ്ണാവുന്ന ചുരുക്കം ചിലരൊഴികെ ബാക്കിയെല്ലാവരും സാധാരണക്കാരായ കയർ തൊഴിലാളികളോ കൃഷിപ്പണിക്കാരോ മറ്റു കൂലിപ്പണിക്കാരോ ആണ്. അവരുടെ ഉയർന്ന രാഷ്ട്രീയബോധവും ത്യാഗസന്നദ്ധതയും ധൈര്യവും നമ്മെ പിടിച്ചിരുത്തും. ഇവരാരും ഒറ്റപ്പെട്ട സാഹസിക വ്യക്തികളായിട്ടല്ല, തൊഴിലെടുക്കുന്നവരുടെ വർഗകൂട്ടായ്മയുടെ അടിസ്ഥാനത്തിലാണു സമരത്തിൽ പങ്കെടുത്തത്. ആയിരക്കണക്കിനുപേർ അവർണ്ണനീയ പീഡനങ്ങൾക്കിരയായി. ഒളിവിൽ പോയി. 

Read More…