ആര്. തങ്കപ്പന്
തയ്യില്‍ വീട്ടില്‍ 1920-ല്‍ ജനനം. കലവൂര്‍ സ്ക്കൂളില്‍ നിന്നു പ്രാഥമികവിദ്യഭ്യാസം നേടി. ക്വിറ്റ് ഇന്ത്യ സമരം മുതല്‍ ആ കാലഘട്ടത്തില്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങളില്‍ പ്രവര്‍ത്തിച്ചു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പ്രവര്ത്തിച്ചതിനെത്തുടര്ന്ന്ഒളിവുജീവിതവും 1.5 വര്‍ഷം ജയില്‍വാസവും അനുഭവിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. 27 വര്‍ഷം മാരാരിക്കുളം പഞ്ചായത്തംഗമായും 50 വര്‍ഷം കലവൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2013-ൽ അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: വി.എസ്. ആനന്ദമ്മാള്‍, വി.ടി. അജയകുമാര്‍, അജിത്കുമാര്‍, എസ്. സിന്ധു, എസ്. ബിന്ദു.

