ആർ. കേശവൻ
മണ്ണഞ്ചേരി മാണാപറമ്പിൽ രാമന്റെ മകനായി 1089-ൽ ജനിച്ചു. തൊഴിലാളി വർഗ്ഗകുടുംബാംഗം. പ്രാഥമികവിദ്യാഭ്യാസം പോലും നേടാൻ കഴിഞ്ഞില്ല. പുന്നപ്ര-വയലാർ സമരത്തിൽ പാതിരപ്പള്ളി ക്യാമ്പിൽ പ്രവർത്തിച്ചു. സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് 9 മാസവും 20 ദിവസവും ഒളിവിൽ കഴിഞ്ഞു. തിരിച്ചെത്തിയ ശേഷം കയർ ഫാക്ടറി തൊഴിലാളിയായി. 1985 ആഗസ്റ്റ് 14-ന് അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: ലളിത, ഓമന, മോഹനൻ, പ്രഭാവതി, ശോഭന.

