ആർ. തങ്കപ്പൻ
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്,നോർത്ത്ആര്യാട്,കീഞ്ഞാലിൽആർ. തങ്കപ്പൻ കർഷകത്തൊഴിലാളിയായിരുന്നു. കലവൂർ ഗവ. ഹൈസ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ നാട്ടിലാകെ അറിയപ്പെടുന്നയാളായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പിലും, വിരിശ്ശേരി ക്യാമ്പിലും പ്രവർത്തിച്ചിരുന്നു. വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് 6 മാസക്കാലം ഒളിവിൽ കഴിഞ്ഞു. ഒളിവുജീവിതത്തിനിടയിൽ മുസ്ലീം സമുദായത്തിൽപെട്ട സുഹൃത്തുക്കളുടെ വീട്ടിൽ തങ്ങിയിരുന്നു. പോലീസ് ഇത്തരം വീടുകൾ അധികമായി ശ്രദ്ധിക്കാറില്ലായിരുന്നു. എന്നാൽ ഒരുദിവസം പോലീസ് അവിടെയെത്തി തങ്കപ്പനെയും വീട്ടുകാരേയും ക്രൂരമായി മർദ്ദിച്ചു. അറസ്റ്റ് ചെയ്ത് 15 ദിവസം ആലപ്പുഴ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലടച്ചു. 5 മാസക്കാലം ആലപ്പുഴ സബ് ജയിലിൽ കിടന്നു. ക്രൂരമർദ്ദനത്തിനിരയായി. ഭാര്യ: നാരായണി.

