ആർ. പുരുഷോത്തമൻ
മണ്ണഞ്ചേരി, വടക്കനാര്യാട്, കൊച്ചുവെളിവീട്ടിൽ രാമന്റെയും ലക്ഷ്മിയുടെയും മകനായി 1926-ൽ ജനിച്ചു. പിയേഴ്സ് ലസ്ലി കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പ് അംഗമായി. എ.കെ.വേലായുധൻ ആയിരുന്നു ക്യാമ്പ് ക്യാപ്റ്റൻ. മാരാരിക്കളം പാലം പൊളിക്കൽ സമരത്തിൽ അറസ്റ്റിലായി. പൊലീസ് ക്രൂരമായി മർദ്ദിച്ചു. 6 മാസം ജയിൽവാസം അനുഭവിച്ചു. ദിവാകരൻ, ചെല്ലപ്പൻ, വാവച്ചൻ തുടങ്ങിയവർ സഹപ്രവർത്തകരായിരുന്നു. 2003-ൽ അന്തരിച്ചു. ഭാര്യ: സുകുമാരി. മക്കൾ: മോഹനൻ, അശോകൻ, തങ്കമണി, രാജേന്ദ്രൻ.

