ഇ.കെ. നാരായണൻ
മണ്ണഞ്ചേരി പടിഞ്ഞാറേവെളി കൊച്ചുകേളന്റെ മകനായി 1912-ൽ ജനിച്ചു. കയർഫാക്ടറി തൊഴിലാളി യായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചത്. 3 മാസക്കാലം ജയിലിൽ കിടന്നു. ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 2002 ഡിസംബർ 11-ന് അന്തരിച്ചു. ഭാര്യ: മാണിക്യ. മക്കൾ: ഭൈമി, സരോജിനി, ശാന്ത, രാജമ്മ, ഓമന, ദേവരാജൻ.