എം.എസ്. ഗോവിന്ദൻ
മണ്ണഞ്ചേരി മാപ്പിളശ്ശേരി വീട്ടിൽ അയ്യന്റെയും മാണിയുടേയും മകനായി ജനിച്ചു. പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. അടിതട, കളരിമുറ എന്നിവ അഭ്യസിപ്പിക്കുന്ന കുടുംബമായിരുന്നു. ക്യാമ്പ് അംഗങ്ങളെ അടിതട, കളരിമുറ എന്നിവ അഭ്യസിപ്പിക്കുന്നതിന് ഗോവിന്ദൻ നേതൃത്വം നൽകി. ക്യാമ്പിന് സമീപംവച്ച് ഒരു പോലീസുകാരനെ കൈകാര്യം ചെയ്തതിന്റെ പേരിൽ കേസിൽ പ്രതിയായി. തുടർന്ന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. പോലീസിന്റെ മർദ്ദനത്തിൽ നട്ടെല്ലിനു ക്ഷതമേറ്റു. പിൽക്കാലത്ത് നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നു. എസ്എൻഡിപിയോഗത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. 1985-ൽ അന്തരിച്ചു.