എം.എസ്. വാവച്ചൻ
മണ്ണഞ്ചേരി കാവുങ്കൽ പടിഞ്ഞാറെവെളി വീട്ടിൽ എം.എസ്.ബാവച്ചൻ കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. കയർ തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയന്റെ ഫാക്ടറി കൺവീനറായി പ്രവർത്തിച്ചു വരുമ്പോഴാണ് പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുക്കുന്നത്. 10 മാസവും 6 ദിവസവും തടവറയ്ക്കുള്ളിലായിരുന്നു എം.എസ്. വാവച്ചൻ. കൂടെ സഹതടവുകാരായി ഉണ്ടായിരുന്നത് എം.എൻ. ഗോവിന്ദൻ നായർ, റ്റി.കെ. ദിവാകരൻ, റ്റി.വി. തോമസ്, വിഎസ്, പി.എ.സോളമൻ തുടങ്ങിയവരായിരുന്നു. മരിക്കുമ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. ആറ് പെൺമക്കളും ഒരുമകനുമായിരുന്നു ബാവച്ചന്‍ ഉണ്ടായിരുന്നത്.

