എം.എസ്. വേലായുധൻ
ആര്യാട് വടക്ക് തെക്കുംതറ വീട്ടിൽ ശങ്കരന്റെ മകനായി ജനിച്ചു. വിരിശ്ശേരി ക്യാമ്പിലാണു പ്രവർത്തിച്ചിരുന്നത്. ക്യാമ്പ് ലീഡർ കൊച്ചുനാരായണന്റെ നിർദ്ദേശാനുസരണം കോമളപുരം കലുങ്ക് പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. ദീർഘനാൾ ഒളിവിൽ കഴിഞ്ഞു. ഭാര്യ: കൊച്ചുപെണ്ണ്. മക്കൾ: സുരേന്ദ്രൻ, അമ്മിണി, ചന്ദ്രമതി, ബാലാമണി, ശാന്തപ്പൻ, ജയചന്ദ്രൻ, സരള.