എം. കൃഷ്ണൻ
മണ്ണഞ്ചേരി പെരുംതുരുത്ത് പടിഞ്ഞാറെപുളിയം പള്ളിവീട്ടിൽ എം. കൃഷ്ണൻ പട്ടാളക്കാരനായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിൽ പട്ടാളത്തിൽ നിന്നും തിരികെ വന്നു. കയർ തൊഴിലാളിയായി. അതിനുശേഷം ചെത്ത് തൊഴിലിൽ ഏർപ്പെട്ടു. പട്ടാളത്തിൽ ആയിരുന്നതുകൊണ്ട് സമരഭടന്മാർക്ക് പരിശീലനം നൽകാൻ കൃഷ്ണനായിരുന്നു ചുമതല. മാരാരിക്കുളം പാലം പൊളിക്കുന്നതിനുള്ള ടീമിൽ കൃഷ്ണനും ഉണ്ടായിരുന്നു. വെടിവെപ്പ് ഉണ്ടായപ്പോൾ നിലത്ത് കമിഴ്ന്ന് കിടന്നു രക്ഷപ്പെടുകയാണ് ഉണ്ടായത്. പരിശീലനം നൽകിയതിൽ നിന്നു ഭിന്നമായി ചിലർ കിടന്നയിടത്തുനിന്നും എഴുന്നേൽക്കുകയും അവർക്ക് വെടിയേൽക്കുകയും ചെയ്തു. കൃഷ്ണനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായ പോലീസ് മർദ്ദനത്തിനും ഇരയായി. ഭാര്യ: കല്യാണി.