എം.കെ. തങ്കപ്പൻ
മണ്ണഞ്ചേരിമറ്റത്തിൽ വെളിയിൽ കിട്ടുവിന്റെയും കുഞ്ഞമ്മയുടേയും അഞ്ചാമത്തെ പുത്രനായി 1921-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. ഈ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി പ്രവർത്തിച്ചു. പുന്നപ്ര-വയലാർ സമരത്തിൽ തുമ്പോളിയിൽ മറ്റു സഹപ്രവർത്തകരോടൊപ്പം വാരിക്കുന്തം ഉണ്ടാക്കുവാനും വാളന്റിയേഴ്സിനെ സംഘടിപ്പിക്കുവാനും നേതൃത്വം നൽകി. സമരത്തെ തുടർന്ന് അറസ്റ്റ് ഒഴിവാക്കാൻ വൈക്കത്തും മറ്റുമായി ഒളിവിൽ കഴിഞ്ഞു. പിന്നീട് തിരികെയെത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചു. 2006 മാർച്ച് 22-ന് അന്തരിച്ചു. ഭാര്യ: ഭാർഗ്ഗവി. മക്കൾ: പുഷ്പവല്ലി, ശോഭന, വിക്രമൻ, അമ്പി, നാഗേന്ദ്രൻ.