എം. ജി. പുരുഷോത്തമൻ
മണ്ണഞ്ചേരി വടക്കനാര്യാട് ആലിശ്ശേരി നെല്ലികപ്പറമ്പ് വീട്ടിൽ ഗോവിന്ദന്റെ മകനായി ജനിച്ചു. പുന്നപ്ര-വയലാർ സമരത്തിൽ ആലിശ്ശേരി ക്യാമ്പ് അംഗമായി പ്രവർത്തിച്ചു. ‘ഓയിൽ പുരുഷൻ’ എന്നു വിളിപ്പേരുണ്ടായിരുന്നു. സമരകാലത്ത് പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിന് വിധേയനായിട്ടുണ്ട്.ഭാര്യ: രാജമ്മ. മക്കൾ: സുഭാഷ് ചന്ദ്രബോസ്, മഹിളാ മണി, ഉഷാകുമാരി, സൂര്യപ്രകാശ്, രേവമ്മ.