എസ്. തങ്കപ്പൻ
മണ്ണഞ്ചേരി പുളിച്ചുവട്ടിൽ ശങ്കുവിന്റെയും കൊച്ചുകാളിയുടേയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ആസ്പിൻവാൾ കമ്പനി തൊഴിലാളി ആയിരുന്നു. തൊഴിലാളി സംഘടനയിൽ പ്രവർത്തിച്ചു. കോമളപുരം പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. ഇതേത്തുടർന്ന് ഒളിവിൽ പോകേണ്ടിവന്നു. 2003-ൽ അന്തരിച്ചു. ഭാര്യ: കാർത്ത്യായിനി.

