എൻ. ആർ. ദാമോദരൻ
മണ്ണഞ്ചേരി നികത്തിൽ വീട്ടിൽ രാമന്റെയും ഇന്ദിരയുടേയും അഞ്ച് മക്കളിൽ ഇളയ മകനായി ജനനം. കലവൂർ ഗവ. സ്ക്കൂളിൽ ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കി. കയർ തൊഴിലാളിയായിരുന്നു. വിരുശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. കോമളപുരം കലുങ്ക് പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പ്രതിയാക്കപ്പെട്ടു. ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. പോലീസ് മർദ്ദനം ഏൽക്കേണ്ടിവന്നു.

