എൻ.എസ്. കുഞ്ഞിക്കോയ
മണ്ണഞ്ചേരി പൊന്നാട് നരിയനയിൽ സെയ്ദ് മുഹമ്മദിന്റെ മകനായി 1918-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. സാമൂഹ്യപ്രവർത്തനങ്ങളിലും സമരപോരാട്ടങ്ങളിലും സജീവമായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോയി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. പൊന്നാട് മുസ്ലീം ജുമാഅത്ത് പ്രസിഡന്റ്, ജനതാനാളികേര സംഘം പ്രസിഡന്റ്, മുസ്ലീം വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്, മുസ്ലീം കയർഫാക്ടറി സൊസൈറ്റി അദ്ധ്യക്ഷൻ, ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പൊലീസ് മർദ്ദനം ക്ഷയരോഗ ബാധിതനാക്കി. ചികിത്സയിലിരിക്കെ 1993 ഒക്ടോബർ 8-ന് അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ: അബ്ദുൾറഷീദ്, സുബൈദ, സെയ്ദ് മുഹമ്മദ്, സുലൈമാൻ.

