എൻ. കുഞ്ഞച്ചൻ
മണ്ണഞ്ചേരി തെക്കംതലവെളിയിൽ നാരായണന്റെയും കായിയുടേയും മകനായി 1922-ൽ ജനിച്ചു. പ്രാഥമികവദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. കണ്ണാർക്കാട് ക്യാമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. സമരത്തിന്റെ ഭാഗമായി പോലീസ് മർദ്ദനം ഏൽക്കേണ്ടിവന്നു. തുടർന്ന് കോട്ടയത്ത് ഒളിവിൽ പോയി. പോലീസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ വേഷം മാറി നടന്നു.ഒളിവു ജീവിതം കഴിഞ്ഞു മടങ്ങിവന്നു വീണ്ടും സമര പ്രവർത്തനങ്ങളിൽ സജീവമായി. 2017-ൽ അന്തരിച്ചു.ഭാര്യ: ചെല്ലമ്മ. മക്കൾ: ബാബു, ഗോപി, വിജയൻ, കനകമ്മ.

