എൻ. കുമാരൻ
മണ്ണഞ്ചേരി തെക്കം തലവെളി നാരായണന്റെയും കായിയുടേയും മകനായി 1924-ൽജനിച്ചു. കയർ തൊഴിലാളിയായിരുന്നു. കണ്ണാർക്കാട്ട് ക്യാമ്പിനെ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പൊലീസിന്റെ മർദ്ദനവും നിരന്തരമായ ശല്യവുംകാരണം ഒളിവിൽ പോയി. ഒളിവുകാലം കഴിഞ്ഞ് തിരിച്ചുവന്നു വീണ്ടും സമരത്തിൽ പങ്കാളിയായി. 2006-ൽ അന്തരിച്ചു. ഭാര്യ: ജഗദമ്മ. മക്കൾ: അശോകൻ, ഷാജിമോൻ, പുഷ്പവല്ലി.