കണ്ടൻകുഞ്ഞ് രാമൻകുട്ടി
മണ്ണഞ്ചേരി മടയിൽതോടിനടുത്ത് കല്ലുചിറവീട്ടിൽ കണ്ടൻകുഞ്ഞിന്റെ മകനായി 1918-ൽ ജനിച്ചു. ഏഴാംക്ലാസ്സുവരെ പഠിച്ചു. പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ക്യാമ്പ് പ്രദേശത്തെ വാർഡ് കൗൺസിൽ കൺവീനറായിരുന്നു. 1122 തുലാം 7-ന് നടന്ന ഘോഷയാത്രയുടെ ലീഡറായിരുന്നു. അന്നുതന്നെപൂങ്കാവ് കലുങ്കിന്റെ വടക്കുവശത്ത് ടെലിഫോൺ കമ്പിമുറിയ്ക്കുകയും കലുങ്ക് പൊളിയ്ക്കുകയുംചെയ്തു. ഇപി-7/1122 നമ്പർ കേസിൽ പ്രതിയായി. മാരാരിക്കുളം വടക്കുവശമുള്ള ഒരു വീട്ടിൽ 2 മാസം ഒളിവിൽ കഴിഞ്ഞു. പിന്നീട് ചെട്ടികാട് കായി എന്ന വ്യക്തിയുടെ വീട്ടിലും 2.5 മാസം ഒളിവിൽ താമസിച്ചു. 2000-ൽ അന്തരിച്ചു. ഭാര്യ: പത്മാവതി. മക്കൾ: ശാന്ത, പുഷ്പവല്ലി, വിജയകുമാരി, ശുഭപാലൻ, രാഗിണി.

