കറുത്തപാപ്പു
മണ്ണഞ്ചേരി അമ്പനാകുളങ്ങര അമ്പനാകുളങ്ങരവെളി വീട്ടിൽ കായിയുടെയും കറുത്തകുഞ്ഞിന്റെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കൂലിപ്പണിക്കാരനായിരുന്നു. തുടർന്ന് പട്ടാളത്തിൽ ചേർന്നു. പട്ടാളത്തിൽ നിന്ന് ലീവിന് വന്നപ്പോഴാണ് പുന്നപ്ര-വയലാർ സമരം ആരംഭിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള താൽപ്പര്യം പാപ്പുവിനെ സമരത്തിന്റെ മുഖ്യധാരയിലെത്തിച്ചു. വലിയവെളി ക്യാമ്പിലായിരുന്നു പ്രവർത്തനം. പി. ശങ്കുണ്ണി, കണിച്ചുകാട് ഭാസ്ക്കരൻ, വി.കെ. കുമാരൻ തുടങ്ങിയവർ സഹപ്രവർത്തകരായിരുന്നു. പട്ടാളക്കാരൻ ആയിരുന്നതുകൊണ്ട് സമര വോളണ്ടിയർമാർക്കു പരിശീലനം കൊടുത്തിരുന്നു. ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഭാര്യ: മണി. മക്കൾ: പ്രേമവല്ലി, പ്രഭ, ഉദയൻ, പാർവ്വതീഭായി.

