കറുമ്പൻ കരുണാകരൻ
മണ്ണഞ്ചേരിയിൽ ആലുങ്കൽചിറയിൽ കറുമ്പന്റെ മകനായി 1925-ൽ ജനിച്ചു. കലവൂർ ഗവ: സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കയർസമരത്തിനു നേതൃത്വം നൽകി. പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് പിഇ-7/122 നമ്പർ കേസിൽ പ്രതിയായി. തുടർന്ന് ഏഴുമാസം ഒളിവിൽ കഴിഞ്ഞെങ്കിലും കസ്റ്റഡിയിലായി. 2 മാസം വിചാരണ തടവുകാരനായി കഴിഞ്ഞു. പോലീസിന്റെ ക്രൂരമായ മർദ്ദനത്തിനിരയായി. 2010-ൽ അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: തങ്കമ്മ, രേവമ്മ, മധുസൂദനൻ, ചന്ദ്രബോസ്.