കാളി തങ്കപ്പൻ
മണ്ണഞ്ചേരി പഞ്ചായത്തിൽഅമ്പനാകുളങ്ങരപുതുക്കി വീട്ടിൽ കാളിയുടേയും വാവച്ചിയുടേയും മകനായി ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കർഷകതൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരത്തിന്റെ ഭാഗമായി വലിയവീട് ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കോമളപുരം പാലം പൊളിച്ച് പട്ടാളത്തിന് മാർഗ്ഗതടസ്സമുണ്ടാക്കി എന്ന കേസിലാണ് തങ്കപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്. രാത്രിയിൽ വീട് വളഞ്ഞാണ് പോലീസ്തങ്കപ്പനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സബ് ജയിലിലായിരുന്നു. ക്രൂരമായ പോലീസ് മർദ്ദനത്തിന് ഇരയായി. ഭാര്യ: സരള.മക്കൾ: മൂന്നുപേർ.

