കിട്ടൻ കേശവൻ
മണ്ണഞ്ചേരി പഞ്ചായത്ത് ഞാറകുളങ്ങര മാളിയേക്കൽ വീട്ടിൽ ജനിച്ചു. വളവനാട് സ്ക്കൂളിൽ നിന്നും പ്രാഥമികവിദ്യാഭ്യാസം നേടി. വില്യംഗുഡേക്കർ കമ്പനിയിലെ കയർത്തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ വളവനാട് ക്യാമ്പിലെ അംഗമായിരുന്നു. ഏറെക്കാലം ഒളിവ് ജീവിതം നയിക്കേണ്ടിവന്നിട്ടുണ്ട്. ഭാര്യ: ദേവകി. മക്കൾ: സാവിത്രി, രമണി, സരസ്വതി, ഉമ, ഓമന, വല്ലഭദാസ്, പ്രസന്നൻ, പ്രസാദ്, വിദ്യാധരൻ.

