കുഞ്ഞച്ചുതൻ രാമൻ
ആര്യാട് വടക്ക് നെടുമുടി വീട്ടിൽ കൃഷ്ണന്റെയും പാപ്പിയുടെയും ഇളയമകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. വില്ല്യം വുഡേക്കർ കമ്പനിയിൽ തൊഴിലാളി ആയിരുന്നു. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ആലപ്പുഴ വഡേക്കർ കമ്പ നിയിൽ നിന്ന് ആലപ്പുഴ പട്ടണത്തിലേയ്ക്ക് പോയ ജാഥയിൽ രാമനും അംഗമായിരുന്നു. ജാഥാ അംഗങ്ങൾ കൊടി ഉപയോഗിച്ചിരുന്നു. പോലീസ് ജാഥയെ നേരിട്ടപ്പോൾ കൊടിക്കമ്പുപയോഗിച്ച് പോലീസിനെ തല്ലി. ഇതേതുടർന്ന് രാമന്റെ പേരിൽ പോലീസ് കേസെടുത്തു. കൊടിക്കമ്പുകൊണ്ട് പോലീസുകാരനെ കുത്തിയെന്നായിരുന്നു കേസ്. ആലപ്പുഴ സബ് ജയിലിലും, തിരുവനന്തപുരം സെന്റർ ജയിലിലുമായി 2 വർഷക്കാലം ജയിൽശിക്ഷ അനുഭവിച്ചു. സമരത്തിനുശേഷം ആസ്പിൻവാൾ കമ്പനിയിൽ ജോലിനോക്കി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: കല്ല്യാണി. മക്കൾ: സദാനന്ദൻ, വിജയൻ, സുഗുണൻ, രാജാമണി, സുരേന്ദ്രൻ.