കുഞ്ഞപ്പൻ
മണ്ണഞ്ചേരി കണ്ണച്ചക്കാവ് പറത്തവീട്ടിൽ നാരായണന്റെ മകനായി ജനിച്ചു. കൈത്തൊഴിൽ ചെയ്ത് ഉപജീവനം നടത്തി. വളവനാട് ക്യാമ്പിലായിരുന്നു പ്രവർത്തനം. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പ്രതിയായി. അറസ്റ്റ് വാറണ്ടു പുറപ്പെടുവിച്ചു. പൊലീസിന്റെ ശല്യം കൂടിയപ്പോൾ നാടുവിട്ടു. എരമല്ലൂരിൽ ഭാര്യ ജാനകിയുടെ വീട്ടിൽ ഒളിവിൽ താമസിച്ചു. സമരത്തിന്റെ തീവ്രത കുറഞ്ഞ ഘട്ടത്തിൽ തിരികെ നാട്ടിലെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നെങ്കിലും മതപ്രഭാഷണത്തിലും ഭക്തിഗാന ആലാപനത്തിലും തൽപ്പരനായിരുന്നു. 2013 ജൂലൈ 15-ന് അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: സരസ്വതി, നിർമ്മല, ധർമ്മജ, സുജാത, സുമംഗല.

