കുഞ്ഞുകൃഷ്ണൻ
വയലാർ ക്യാമ്പിലെ സമരഭടൻ ആയിരുന്നു കുഞ്ഞുകൃഷ്ണൻ. രക്തസാക്ഷി വാരാചരണം ആരംഭിച്ച നാൾ മുതൽ എല്ലാ വർഷവും തുലാം 10-ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഭാര്യ മീനാക്ഷി മുടക്കമില്ലാതെ അരിയും പൂവും ബലികുടീരത്തിൽ അർപ്പിക്കുവാൻ വരുമായിരുന്നു. വെടിയേറ്റു മരിച്ച വിവരം ദിവസങ്ങൾ കഴിഞ്ഞാണ് മീനാക്ഷിയും കുടുംബാംഗങ്ങളും അറിഞ്ഞതുതന്നെ.