കുടിയാഞ്ചേരി പീറ്റർ
മത്സ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്നു. അന്തപ്പൻ മുതലാളിയുടെ ഓഫീസും കൂടങ്ങളും തീയിട്ട സംഭവത്തിൽ പങ്കാളിയായിരുന്നു. അന്നു രാത്രി തന്നെ കുരിശുപള്ളി ക്യാമ്പിലേക്കു മാറി. ഒക്ടോബർ 23-ന്റെ ജാഥയിൽ പങ്കെടുത്തു. കമിഴ്ന്നു കിടന്നതുകൊണ്ട് വെടി കൊണ്ടില്ല. കുടുംബം തന്നെ ഒളിവിൽ പോയി. 20 ദിവസം കഴിഞ്ഞ് തിരികെ വന്നു. അറസ്റ്റിലായി. ക്രൂരമായ പൊലീസ് മർദ്ദനത്താൽ ജയിൽശിക്ഷ കഴിഞ്ഞ പുറത്തുവന്നശേഷം അധികനാൾ ജീവിച്ചിരുന്നില്ല. ഭാര്യ: എൽസീന