കുട്ടപ്പൻ ഭാസ്ക്കരന്
കലവൂർ തെക്ക് പഞ്ചായത്തിൽ കല്ലുചിറയിൽ വീട്ടിൽ കുട്ടന്റെയും കോമയുടെയുംമകനായി1923-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി.വില്യംഗുഡേക്കർ കമ്പനിയിൽ തൊഴിലാളിയായിരുന്നു. പി.ഇ-7/1122 നമ്പർ കേസിൽ പ്രതിയായി. ഒളിവിലായിരുന്ന ഭാസ്കരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, ചേർത്തല സബ് ജയിലുകളിലായി 6 മാസക്കാലം തടവശിക്ഷ അനുഭവിച്ചു. പി.എ. സോളമൻ സഹതടവുകാരൻ ആയിരുന്നു. 1948-ൽ 2 മാസക്കാലം ചേർത്തല ലോക്കപ്പിലും തടവിലായിരുന്നു. ക്രൂരമായ മർദ്ദനം ഏറ്റിട്ടുണ്ട്. ഭാര്യ: ശാന്ത.

