കുട്ടി സുകുമാരൻ
കോമളപുരം വില്ലേജ് വടക്കനാര്യാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കന്നറിൽ തയ്യിൽവീട്ടിൽ കുട്ടിയുടെയും കൊച്ചുകായിയുടെയും മകനായി 1929-ൽ ജനിച്ചു. ചെറുകിട കച്ചവടക്കാരനായിരുന്നു. വിരുശ്ശേരി ക്യാമ്പ് അംഗമായിരുന്നു. പട്ടാളത്തെ തടയാനുള്ള പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. കേസ്സിനെ തു ടർന്നു ഒളിവിൽപോയി. ജ്യേഷ്ഠനായ വിശ്വപ്പനെ പോലീസ് അറസ്റ്റുചെയ്തു. അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയായിരുന്നു. തുടർന്ന് സഹോദരന്റെ മോചനത്തിനുവേണ്ടി പോലീസിനു കീഴടങ്ങേണ്ട സാഹചര്യം ഉണ്ടായി. ഇൻസ്പെക്ടർ സത്യനേശന്റെ ക്രൂരമർദ്ദനത്തിനിരയായി. 11 മാസം സെൻട്രൽ ജയിലിൽ തടവുകാരനായി. അവിടെ പ്രസ്സിലായിരുന്നു ജോലി. 2001-ൽ അന്തരിച്ചു. ഭാര്യ: സുദക്ഷിണ. മക്കൾ: സിജു, സൈജു.

