കുട്ടൻ വേലായുധൻ
മണ്ണഞ്ചേരി തൈക്കൂട്ടത്തിൽ വടക്കുവേലിയ്ക്കകത്ത് കുട്ടന്റെയും കോതയുടെയും മകനായി 1905-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. മേനാശ്ശേരി ക്യാമ്പിൽ പ്രവർത്തിച്ചു. വെടിവയ്പ്പിനെ തുടർന്ന് ഒളിവിൽ പോയി. തുറവൂരിലെ കാട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. 1997-ൽ അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: സുഗതൻ, സച്ചിദാനന്ദൻ, മണിയമ്മ, പൊന്നമ്മ, രമേശൻ.