കുമരി കേശവൻ
മരങ്ങാട്ടുചിറ താഴ്ചയിൽ വീട്ടിൽ കുമരിയുടെയും ചെറിയമ്മയുടെയും നാല് മക്കളിൽ മൂത്തമകനായി ജനിച്ചു. മുഹമ്മ കപ്പോളോ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കുന്നതിന് സഹപ്രവർത്തകരുമായി കേശവനും പോയിരുന്നു. കണ്ണർകാട് ക്യാമ്പ് കേന്ദ്രീകരിച്ച് പാലം പൊളിക്കാൻ ജാഥയായി പോയി. കേസിൽ പ്രതിയായി. നാട്ടിൽ നിൽക്കാൻ നിർവ്വാഹമില്ലാതെ ഏറ്റുമാനൂരുള്ള ഓട്ടുകമ്പ നിയിൽ ജോലിയ്ക്ക് പോകുകയും ദീർഘനാൾ അവിടത്തന്നെ താമസിക്കുകയും ചെയ്തു.
സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർന്നതിനുശേഷമാണ് നാട്ടിൽ എത്താനായത്. കുമരി കേശവൻ ഇപ്പോൾ കാവുങ്കലുള്ള മകൻ സുരേഷിനൊപ്പമാണ് താമസം. 94 വയസുണ്ട്. ഭാര്യ: വസുമതി. മക്കൾ: ഉദയമ്മ, സുരേഷ്.