കുമാരൻ
ആര്യാട് ആർട്ടുകൂട്ടുങ്കൽ കൃഷ്ണന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ആസ്പിൻവാൾ കമ്പനി തൊഴിലാളി ആയിരുന്നു. വേതന വർദ്ധനവിനുവേണ്ടിയുള്ള സമരത്തിൽ ആസ്പിൻവാളിൽ നിന്നും പട്ടണത്തിലേയ്ക്കു പോയ ജാഥയിൽ കുമാരനും അംഗമായി. ജാഥ പോലീസ് തടയുകയും സമരക്കാരുടെ പേരിൽ കേസെടുക്കുകയും ചെയ്തു. കുമാരനും പ്രതിയായി. പോലീസ് അറസ്റ്റ് ചെയ്യുകയും 6 മാസക്കാലം ജയിലിൽ അടയ്ക്കുകയും ചെയ്തു. താമ്രപത്രം ലഭിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: ദാസ്, തങ്കമ്മ.