കുരുവിള വളവുങ്കൽ
മണ്ണഞ്ചേരി കോമളപുരം വളവുങ്കൽ തോമസിന്റെ പുത്രനായി 1920-ൽ ജനിച്ചു. ആസ്പിൻവാൾ കമ്പനിയിലെ തൊഴിലാളിയായിരുന്നു. വിരുശ്ശേരി ക്യാമ്പിലായിരുന്നു പ്രവർത്തനം. കോമളപുരം പാലം പൊളിക്കൽ സമരത്തിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോയി. 2004-ൽ അന്തരിച്ചു. ഭാര്യ: അന്ന കുരുവിള. മക്കൾ: തോമസ്, കുഞ്ഞുകുഞ്ഞ്, റോസമ്മ, ആന്റണി, കുഞ്ഞുമോൻ, ജോസുകുട്ടി, ടോമിച്ചൻ.

