കൃഷ്ണൻ ദിവാകരൻ
മണ്ണഞ്ചേരി തായിക്കം വെളിവീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായി 1920-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ആസ്പിൻവാൾ കമ്പനിയിലെ തൊഴിലാളി ആയിരുന്നു. പാതിരാപ്പള്ളി കേന്ദ്രീകരിച്ചുള്ള ക്യാമ്പിന്റെ ലീഡറായിരുന്നു. കോമളപുരം കലുങ്ക് പൊളിക്കൽ സമരത്തിൽനേതൃത്വം വഹിച്ചു. ക്രൂരമായ പൊലീസ് മർദ്ദനം ഏറ്റിട്ടുണ്ട്. വൈക്കത്തും കടക്കരപ്പള്ളിയിലും ഒളിവിൽ കഴിഞ്ഞു. കടക്കരപ്പള്ളി ദാക്ഷായണിയെ അങ്ങനെയാണു വിവാഹം ചെയ്തത്. 2003-ൽ അന്തരിച്ചു. മക്കൾ: വത്സപ്പൻ, വസന്ത്, വേണു, പ്രഭാവതി, സതീശൻ, വത്സല, അജയകുമാർ, ഗിരിജ, മൃദലത.