കൃഷ്ണൻ പടിക്കച്ചറി
വയലാർ കണ്ടാരംവെളി പടിക്കച്ചിറ വീട്ടിൽ ശങ്കുവിന്റെയും മണിയുടെയും മകനായി 1927-ൽ ജനിച്ചു. കരപ്പുറം യുപി സ്കൂളിൽ അഞ്ചാംക്ലാസുവരെ വിദ്യാഭ്യാസം. വള്ളക്കാരനായിരുന്നു. കണ്ടേശ്ശേരി ക്യാമ്പിൽ പ്രവർത്തിച്ചു. പട്ടാളം എത്തിയതറിഞ്ഞ് വയലാറിൽ എത്തി. വെടിവയ്പ്പിൽ കൂമ്പൽ തെറിച്ചു പുറത്തുവീണു മൂടിപ്പോയി. രക്തസാക്ഷി മുടിയാച്ചിറ ശ്രീധരനുമൊത്താണു ക്യാമ്പിൽ എത്തിയത്. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മക്കൾ: വിജയൻ, സോമൻ, രാധാമണി, വിജയമ്മ.

