കെ.ഇ. കുമാരൻ
മണ്ണഞ്ചേരി അമ്പനാകുളങ്ങര കിഴക്ക് കറുകയിൽ വീട്ടിൽ ഇട്ടിക്കണ്ടന്റെ 5 മക്കളിൽ ഇളയവനായി ജനിച്ചു. മണ്ണഞ്ചേരി സ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. അതുകൂടാതെ കായലിൽ കക്ക വാരുന്നതിനും മണൽവാരുന്നതിനും കുമാരൻ പോകുമായിരുന്നു. കോമളപുരം പാലം പൊളിക്കുന്ന ടീമിൽ ഉണ്ടായിരുന്നു. പോള ഭാഗത്തുള്ള മാധവന്റെ വീട്ടിൽ ഉണ്ടാക്കിയ വാരിക്കുന്തവുമായിട്ടാണു ജാഥയ്ക്കു പോയത്.പിന്നീട് വയലാറിൽ സമരത്തിൽ പങ്കെടുക്കുന്നതിനും കായൽമാർഗ്ഗം പോയിരുന്നു. അവിടെ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. രണ്ടുമാസക്കാലം ജയിലിലായിരുന്നു. മർദ്ദനത്തിനിരയായി. ഭാര്യ: നളിനി. മക്കൾ: എട്ട് പേർ.