കെ.എൻ. വേലായുധൻ
മണ്ണഞ്ചേരി കൊച്ചിറ്റാംപറമ്പ് വീട്ടിൽ നീലകണ്ഠന്റെയും കായിയുടെയും മകനായി ജനിച്ചു. വലിയവീട് ക്യാമ്പിലെ അംഗമായിരുന്നു. വാരിക്കുന്തം തയ്യാറാക്കുന്നതിലായിരുന്നു ക്യാമ്പിലെ ചുമതല. രാമന്റെ സഹായിയായാണ് വേലായുധൻ പ്രവർത്തിച്ചത്. പ്രതിയാവുകയും ഒളിവിൽ താമസിക്കുകയും ചെയ്തു. ഭാര്യ: ലക്ഷ്മി. മക്കൾ: ഗോപിനാഥൻ, രാജമ്മ, ലീല.