കെ. കൃഷ്ണൻ
മണ്ണഞ്ചേരി വെളിയിൽവീട്ടിൽ കുട്ടിയുടെയും മണിയുടെയും മകനായി 1916-ൽ ജനനം. വിരുശ്ശേരി ക്യാമ്പ് അംഗമായിരുന്നു. വി.കെ. വിശ്വനാഥൻ ആയിരുന്നു നേതൃത്വം. ഉല്പന്ന പിരിവായിരുന്നു ചുമതല. കോമളപുരം പാലം പൊളിച്ച് പ്രകടനമായി കിടങ്ങാംപറമ്പ് വഴി കൊറ്റംകുളങ്ങരയിൽ സമാപിച്ച ജാഥയിലും പങ്കെടുത്തു. രണ്ടുദിവസം കഴിഞ്ഞ ക്യാമ്പ് പിരിച്ചുവിട്ടു. 1946 ഒക്ടോബർ മുതൽ 1947 ആഗസ്റ്റ് 20 വരെ ഒളിവിൽ കഴിഞ്ഞു. 2011-ൽ അന്തരിച്ചു. മക്കൾ: പ്രഭാകരൻ, രാജപ്പൻ, രമണി, പ്രകാശൻ, മഹേന്ദ്രൻ.