കെ.കെ. കരുണാകരൻ
മണ്ണഞ്ചേരി കളമ്പൂൽ വീട്ടിൽ കൊച്ചയ്യപ്പന്റെയും പാറുവിന്റെയും മകനായി ജനിച്ചു. കലവൂർ ഗവ. ഹൈസ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. കയർതൊഴിലാളി ആയിരുന്നു. പിന്നീട് ചെറുകിട കയർ ഫാക്ടറി ഉടമയായി. വലിയവീട് ക്യാമ്പിൽ അംഗമായി. മാരാരിക്കുളം പാലം പൊളിക്കേസിൽ പ്രതിയായി. പുത്തനമ്പലത്തിനു സമീപം ഒളിവിൽ കഴിയവേ പോലീസ് പിൻതുടർന്നെത്തി. അവിടെ നിന്നും ഓടി രക്ഷപ്പെടുകയാണുണ്ടായത്. ആദ്യഭാര്യ മരണപ്പെട്ടു. കായിപാറുവിനെ രണ്ടാമതു വിവാഹം കഴിച്ചു. 2003 ആഗസ്റ്റ് 13-ന് അന്തരിച്ചു. മകൻ: കെ.സുധാകരൻ.

