കെ.കെ. ഗോവിന്ദൻ
മണ്ണഞ്ചേരി, കൈനകരിവീട്ടിൽ 1924-ൽ ജനനം. ബോംബെ കമ്പനിയിൽ പായനെയ്ത്ത് തൊഴിലാളിയായിരുന്നു. കയർഫാക്ടറി കമ്മിറ്റി അംഗമായിരുന്നു. ഒക്ടോബർ 24-ന് ടൗണിലേക്കുള്ള പ്രകടനത്തിൽ പങ്കെടുത്തു. വെടിവയ്പ്പിനുശേഷം 9 മാസക്കാലം വൈക്കത്തും മുറവൻ തുരുത്തിലും ഒളിവിൽ കഴിഞ്ഞു. വേഷംമാറി വൈക്കത്ത് വെറ്റക്കച്ചവടം നടത്തി. പാർടിയെ നിരോധിച്ചിരുന്ന കാലത്ത് ഭജനസംഘത്തിന്റെ പേരിൽ താല്കാലിക ഷെഡ്ഡിൽ ഒത്തുകൂടാൻ അവസരമൊരുക്കി. പിന്നീട് ഈ സംഘത്തിന് വഞ്ചീശമംഗളം ഭജനസംഘം എന്നു പേരും നല്കി. പൊലീസ് ഇതു മനസിലാക്കി അന്വേഷണം ആരംഭിച്ചപ്പോൾ വീണ്ടും ഒളിവിൽ പോയി. പി. കൃഷ്ണപിള്ളയ്ക്ക് പാമ്പുകടി ഏറ്റപ്പോൾ മാലൂർക്കടുത്ത് വൈദ്യരുടെ വീട്ടിൽ കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നു. 2009-ൽ അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: കനകമ്മ, കെ.ജി. സാത്വികൻ, കെ.ജി. വിദ്യാസാഗർ, ശ്രീമതി.മണ്ണഞ്ചേരി, കൈനകരിവീട്ടിൽ 1924-ൽ ജനനം. ബോംബെ കമ്പനിയിൽ പായനെയ്ത്ത് തൊഴിലാളിയായിരുന്നു. കയർഫാക്ടറി കമ്മിറ്റി അംഗമായിരുന്നു. ഒക്ടോബർ 24-ന് ടൗണിലേക്കുള്ള പ്രകടനത്തിൽ പങ്കെടുത്തു. വെടിവയ്പ്പിനുശേഷം 9 മാസക്കാലം വൈക്കത്തും മുറവൻ തുരുത്തിലും ഒളിവിൽ കഴിഞ്ഞു. വേഷംമാറി വൈക്കത്ത് വെറ്റക്കച്ചവടം നടത്തി. പാർടിയെ നിരോധിച്ചിരുന്ന കാലത്ത് ഭജനസംഘത്തിന്റെ പേരിൽ താല്കാലിക ഷെഡ്ഡിൽ ഒത്തുകൂടാൻ അവസരമൊരുക്കി. പിന്നീട് ഈ സംഘത്തിന് വഞ്ചീശമംഗളം ഭജനസംഘം എന്നു പേരും നല്കി. പൊലീസ് ഇതു മനസിലാക്കി അന്വേഷണം ആരംഭിച്ചപ്പോൾ വീണ്ടും ഒളിവിൽ പോയി. പി. കൃഷ്ണപിള്ളയ്ക്ക് പാമ്പുകടി ഏറ്റപ്പോൾ മാലൂർക്കടുത്ത് വൈദ്യരുടെ വീട്ടിൽ കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നു. 2009-ൽ അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: കനകമ്മ, കെ.ജി. സാത്വികൻ, കെ.ജി. വിദ്യാസാഗർ, ശ്രീമതി.

