കെ.കെ. മുകുന്ദൻ
ആര്യാട് നികർത്തിൽവീട്ടിൽ കിട്ടന്റെയും നീലിമയുടേയും മകനായി ജനനം. ബി.എ ബിരുദധാരി. സാമൂഹ്യപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർടി പ്രാദേശിക നേതാവുമായിരുന്നു. വിരുശ്ശേരി ക്യാമ്പിലായിരുന്നു പ്രവർത്തനം. കോമളപുരം കലുങ്കുപൊളിക്കൽ സമരത്തിൽ സജീവപങ്കാളിയായി. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. നിരവധിനാൾ ഒളിവിൽ താമസിക്കേണ്ടിവന്നു. എസ്. കുമാരനാണ് മുകന്ദനെ തിരുവനന്തപുരത്തെ പാർടി കേന്ദ്രത്തിലേക്കു കൊണ്ടുപോയത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു.ഭാര്യ: കുമിദമ്മ. മക്കൾ: ഗോപകുമാർ, മീരാഭായി, സീത, വേണുഗോപാൽ, കൃഷ്ണകുമാർ.