കെ.കെ. സുകുമാരൻ
സാധാരണ തൊഴിലാളികുടുംബത്തിലായിരുന്നു 1927-ൽ കെ.കെ. സുകുമാരന്റെ ജനനം. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. പുന്നപ്ര-വയലാർ സമരകാലത്ത് മണ്ണഞ്ചേരി വലിയവീട് ക്യാമ്പിൽ അംഗമായിരുന്നു. ആദ്യകാലത്തു കയർഫാക്ടറി തൊഴിലാളി ആയിരുന്നു. പിന്നീട് കള്ള്ഷാപ്പ് നടത്തിയിരുന്നു. പോലീസുകാരനെമർദ്ദിച്ച കേസിൽ അറസ്റ്റിലായി. ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. ഭാര്യ: ചന്ദ്രകാന്തി. മക്കൾ: സുഗുലാൽ, കനകദാസ്, സെൽവരാജ്, അനിത, ഷാജി, ഷൈല.