കെ. ജനാർദ്ദനൻ
മണ്ണഞ്ചേരി, കണിയാം വെളി വീട്ടിൽ കുഞ്ഞന്റെയും ചിരുതയുടേയും മകനായി 1927-ൽ ജനനം. മണ്ണഞ്ചേരി ഗവ. സ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. കർഷക കുടുംബത്തിൽ നിന്നുള്ള ജനാർദ്ദനൻ കഞ്ഞിക്കുഴിയിലുള്ള കയർ ഫാക്ടറിയിൽ തൊഴിലാളി ആയിരുന്നു. സമരത്തിനുമുമ്പ് ജനറൽബോഡി കൂടി രാഷ്ട്രീയവിശദീകരണം ഉണ്ടായിരുന്നു. തുലാം 5-ന് പണിമുടക്കി. മണ്ണഞ്ചേരിയിലെ വലിയവീട്ടിൽ ക്യാമ്പിൽ അംഗമായിരുന്നു. അടുത്ത പുരയിടങ്ങളിൽ നിന്നും അടയ്ക്കാമരം മുറിച്ച് വാരിക്കുന്തം തുടങ്ങിയ ആയുധങ്ങൾ നിർമ്മിക്കുന്നതിൽ പങ്കാളിയായി. കലുങ്ക് പൊളിച്ചതിനും വാരിക്കുന്തവുമായി പ്രകടനം നടത്തിയതിനും കേസിൽ പ്രതിയായി. നിരന്തരം പൊലീസിന്റെ അന്വേഷണവും നാട്ടുപ്രമാണിമാരുടെ ശല്യവുംകൂടി ആയപ്പോൾ ഒളിവിൽപ്പോയി. 2019-ൽ അന്തരിച്ചു. ഭാര്യ രത്നമ്മ.

