കെ. തങ്കപ്പൻ
വടക്കനാര്യാട് കാരുചിറ വീട്ടിൽ കിട്ടന്റെ അനന്തിരവനാണ് കെ.തങ്കപ്പൻ. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. വിരുശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പോലീസിനെ ഭയന്ന് കുടുംബവീടായ വയലാറിലേയ്ക്ക് ഒളിവിൽപോയി താമസിച്ചു. പട്ടാളത്തെ പേടിച്ച് മതിൽചാടി ഓടിയപ്പോൾ മതിലിൽ താടി ഇടിച്ച് പല്ല് നഷ്ടപ്പെട്ടു. ഒളിവിലിരുന്നപ്പോൾരാത്രികാലങ്ങളിൽ മാത്രമാണ് പുറംലോകം കണ്ടിരുന്നത്. ഭാര്യ: രത്നനമ്മ. മക്കൾ: അജിത, ഉണ്ണികൃഷ്ണൻ.

