കെ. നാരായണൻ
കലവൂർ പെരുംതുരുത്ത് അത്തിക്കാട് വെളിവീട്ടിൽ ജനനം. പുന്നപ്ര-വയലാർ സമരത്തിൽ കണ്ണർകാട്ടു ക്യാമ്പിൽ പ്രവർത്തിച്ചു. വാളണ്ടിയർ ക്യാപ്റ്റനായിരുന്നു. മാരാരിക്കുളം പാലത്തിനു സമീപംവച്ചു നടന്ന വെടിവയ്പ്പിൽ പിഇ-8/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റു വാറണ്ടിനെ തുടർന്ന് 1946 ഒക്ടോബർ മുതൽ 1947 സെപ്റ്റംബർ വരെ ഒളിവിൽ കഴിഞ്ഞു. ഭാര്യ: തങ്കമ്മ.

