കെ.പി. ജോസഫ്
മണ്ണഞ്ചേരി അടിവാരം കൊല്ലയിൽ പാപ്പിയുടെ മകനായി ജനിച്ചു. മണ്ണഞ്ചേരി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. കയർഫാക്ടറി തൊഴിലുംതാറാവ് വളർത്തലുമായിരുന്നു തൊഴിൽ. വിരുശ്ശേരി ക്യാമ്പിലെ അംഗമായിരുന്നു. വിരുശ്ശേരി ക്യാമ്പിന്റെ സബ് ക്യാമ്പായ പുതുവീട് മാധവന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു സമരകാലത്തെ പ്രവർത്തനം. താറാവുമായി പോകുന്ന വഴിയാണ് കത്തുകൾ രഹസ്യമായി ക്യാമ്പുകളിലും പ്രവർത്തകർക്കും എത്തിച്ചിരുന്നത്. ക്യാമ്പ് ലീഡറായ കൊച്ചുനാരായണൻ, കത്ത് കൈമാറുന്ന ചുമതലയാണ് ജോസഫിന് നൽകിയിരുന്നത്. ഭാര്യ: മേരി. മക്കൾ: ആന്റണി, ജോസഫ്, ചാക്കോ, ജോർജ്ജ്, മറിയാമ്മ

