കെ.പി. വേലായുധൻ
മണ്ണഞ്ചേരി കൊല്ലശ്ശേരി വെളിവീട്ടിൽ കയർ തൊഴിലാളിയായിരുന്ന കെ.പി.വേലായുധന്റെ മകനായി 1922-ൽ ജനിച്ചു. പുന്നപ്ര-വയലാർ സമരത്തിൽ വളവനാട് ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടി. ഒരുവർഷത്തോളം ജയിൽവാസം അനുഭവിച്ചു. ക്രൂരമർദ്ദനത്തിനിരയായി. അവസാന കാലഘട്ടത്തിൽ കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. ഭാര്യ: മാധവി. മക്കൾ: സുധാകരൻ, സുമതി, സുഭാഷ്ചന്ദ്രൻ, സ്വാമിനാഥൻ, സുരേന്ദ്രൻ, മോഹനദാസ്.