കെ. വാവ (കുഞ്ഞുണ്ണി വാവ)
മണ്ണഞ്ചേരി ചെട്ടിയംപറമ്പ് വീട്ടിൽ കുഞ്ഞുണ്ണിയുടേയും കോമയുടേയും മകനായി ജനിച്ചു. പുന്നപ്ര-വയലാർ സമരത്തിൽ വളവനാട് ക്യാമ്പിലെ പ്രവർത്തകനായിരുന്നു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. 7 മാസക്കാലം (02/09/1122 മുതൽ 25/04/112 വരെ) ആലപ്പുഴ സബ് ജയിലിലായിരുന്നു. ഒളിവുജീവിതമോ കാരാഗ്രഹവാസമോ വാവയിലെ പോരാളിയെ തളർത്തിയില്ല. കയർ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലായിരുന്നു പിന്നീട് ശ്രദ്ധിച്ചത്. 93-ാം വയസിൽ അന്തരിച്ചു. ഭാര്യ – നാരായണി, അഞ്ച് മക്കൾ: പങ്കജവല്ലി, വാസന്തി, വസുമതി, ചക്രമണി മനോമണി. വാവയുടെ സഹോദരങ്ങളായ കൊച്ചുഗോവിന്ദനും കൃഷ്ണൻകുട്ടിയും സമരസേനാനികളായിരുന്നു.