കെ.വി. നാരായണൻ
മണ്ണഞ്ചേരി കണ്ണാർക്കാട് വീട്ടിൽ വേലുവിന്റെയും ഇഞ്ഞിക്കുറുമ്പിയുടേയുംമകനായി 1913-ൽ ജനിച്ചു. കയർതൊഴിലാളിയും സാമൂഹ്യ പ്രവർത്തകനുമായിരുന്നു. സഹോദരനായ വി. ദാമോദരനും സമരസേനാനിയായിരുന്നു. പിഇ-8/122 നമ്പർ കേസിൽ അറസ്റ്റിലാകുകയും ഒരുവർഷം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. പൊലീസിന്റെ ക്രൂരമർദ്ദനത്താൽ രോഗിയായി. അവിവാഹിതനായിരുന്നു.