കെ. വേലു
മണ്ണഞ്ചേരി വടക്കനാര്യാട് പറമ്പള്ളിച്ചിറയിൽ കൃഷ്ണന്റെ മകനായി ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. പുന്നപ-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പ് കേന്ദ്രമാക്കി പ്രവർത്തിച്ചു. വാരിക്കുന്തം നിർമ്മിക്കുന്ന ചുമതലയായിരുന്നു. പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ഒളിവിൽ കഴിഞ്ഞു. 1993 മാർച്ച് 8-ന് അന്തരിച്ചു. ഭാര്യ: കാർത്ത്യായനി. മക്കൾ: കമലാസനൻ, രഘുവരൻ, സരള, മണിയപ്പൻ.