കേളൻ മാധവൻ
മണ്ണഞ്ചേരി നോർത്ത് ആര്യാട് തൊങ്ങൻതറവെളിയിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. കയർതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുൻ നിരയിലുണ്ടായിരുന്നു. 1938-ൽ നടന്ന പണിമുടക്കിൽ സജീവപങ്കാളിയായി. പോലീസ് അറസ്റ്റ് ചെയ്യുകയും ക്രൂരമായമർദ്ദനത്തിന് വിധേയനാക്കുകയും ചെയ്തു. പുന്നപ്ര-വയലാർ സമരത്തിനുശേഷം 2 വർഷക്കാലം ഒളിവിൽ കഴിഞ്ഞു. ക്രൂരമായ പൊലീസ് മർദ്ദനത്താൽ രോഗിയായി. ക്ഷയരോഗത്തിനു ചികിത്സയിലിരിക്കെ അന്തരിച്ചു. ഭാര്യ: ദേവകി. മകൾ: ശാന്തമ്മ.

